Monday, January 28, 2013

വെള്ളം കുടിക്കാം, രോഗങ്ങള്‍ അകറ്റാം

ചില പ്രത്യേക സമയങ്ങളില്‍ വെള്ളം കുടിക്കുന്നത് (വെള്ളമടിക്കുന്നതല്ല) നമ്മുടെ ആരോഗ്യത്തിനു വളരെ നല്ലതാണ്.

1. രാവിലെ എണീറ്റാലുടന്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് നമ്മുടെ ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനു സഹായകമാണ്.


2. കുളി കഴിഞ്ഞതിനു ശേഷം ഒരു ഗ്ലാസ്‌ വെള്ളം കുടിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും.


3. ഊണ് കഴിക്കുന്നതിനു  അര മണിക്കൂര്‍ മുന്‍പ് രണ്ടു ഗ്ലാസ് വെള്ളം കുടിക്കുന്നത് ദഹനത്തെ വളരെയധികം സഹായിക്കും.


4. രാത്രി ഉറങ്ങുന്നതിനു മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിച്ചാല്‍ അര്‍ദ്ധരാത്രിയില്‍ ഹൃദയാഘാതം, സ്ട്രോക്ക് ഇവയെ ഒഴിവാക്കാം.