Sunday, February 17, 2013

നമുക്കും സൗരോര്‍ജ്ജത്തിലേക്ക് മാറാം, സര്‍ക്കാര്‍ അനുകൂല്യത്തോടെ തന്നെ.


കറണ്ട് ബില്‍ കണ്ടു ഷൊക്കെല്‌ക്കുന്ന നമ്മള്‍ മലയാളികള്‍ക്ക്, പരിസ്ഥിതിക്ക് ഏറെ അനുകൂലവും, തുടര്‍ ചെലവുകളില്ലാത്തതുമായ സൗര വൈദ്യുതിക്ക് സര്‍ക്കാര്‍ വളരെ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. വിവിധ തരത്തിലുള്ള സബ്സിഡികള്‍ ഇന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സൗരോര്‍ജ്ജത്തിനു നല്‍കുന്നുണ്ട്.  സോളാര്‍ പാനലുകളുടെ വിലയില്‍ 30 % മുതല്‍ 40% വരെ സബ്സിഡി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നു. സംസ്ഥാന സര്‍ക്കാരും ചെലവിന്റെ മൂന്നിലൊന്നു സബ്സിഡിയാണ് നല്‍കുന്നത്.
              10 കിലോവാട്ടിനു മുകളില്‍വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള സംവിധാനത്തിന് ഹോട്ടലുകള്‍ അടക്കമുള്ള സ്വയം സംരംഭങ്ങള്‍ക്കും നേരിട്ട് സബ്സിഡി ലഭ്യമാക്കുന്നുണ്ട്. ഇത് കൂടാതെ വിവിധ ബാങ്കുകള്‍ രണ്ടു മുതല്‍ മൂന്ന് ശതമാനം വരെ പലിശ സബ്സിഡിയും സോളാര്‍ പാനലിനു നല്‍കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള KSFE യും സൗരോര്‍ജ്ജ പദ്ധതികള്‍ക്കായി കുറഞ്ഞ ചെലവില്‍ വായ്പാ  പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. സൗരോര്‍ജ്ജവൈദ്യുതി ഉത്പാദിപ്പിക്കാനായി പണം മുടക്കുന്ന കമ്പനികള്‍ക്ക് കുറഞ്ഞ ചെലവില്‍ ദീര്‍ഘ കാലം വൈദ്യുതി ഉത്പാദിപ്പിക്കാമെന്നു മാത്രമല്ല, അതിനായി ചെലവാക്കുന്ന തുകയ്ക്ക് ആദായ നികുതി ഇളവു നേടുകയും ചെയ്യാം.

ഏഷ്യാനെറ്റ് വോഡഫോണ്‍ കോമെഡി സ്റ്റാര്‍സ് ഫൈനല്‍ നാടകം


ഏഷ്യാനെറ്റ് വോഡഫോണ്‍ കോമെഡി സ്റ്റാര്‍സ് ഗ്രാന്‍ഡ്‌ ഫിനാലെ കഴിഞ്ഞു. അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ല, ടീം വി ഐ പി തന്നെ വിജയികളായി. മികച്ച കൊമേഡിയനായി ടീം ഫോര്‍സ്റ്റാര്‍സിലെ ഉല്ലാസ് പന്തളത്തെ തിരഞ്ഞെടുത്തു.  വി ഐ പി ടീമിന് പാരിതോഷികങ്ങള്‍ നല്‍കിയ ശേഷം രണ്ടാം സ്ഥാനത്ത് എത്തിയ ടീമായ ഫോര്‍സ്റ്റാര്‍സിനെ പാരിതോഷികങ്ങള്‍ നല്‍കാന്‍ വിളിച്ചു, തൊട്ടു മുന്നേ വരെ സ്റ്റേജില്‍ ഉണ്ടായിരുന്ന ടീം ഫോര്‍സ്റ്റാര്‍സ് അപ്പ്രത്യക്ഷരായി. വളരെ നാടകീയമായി തന്നെ പരിപാടിയുടെ ജീവാത്മാവും, പരമാത്മാവും ആയ ബൈജു മേലില വേദിയിലെത്തി രണ്ടാം സമ്മാനം ഏറ്റുവാങ്ങുന്ന കാഴ്ച പാവം പ്രേക്ഷകര്‍ക്ക്  അന്തം വിട്ടു കാണേണ്ടി വന്നു. അതിനെക്കാളൊക്കെ ഏറ്റവും രസകരമായ മറ്റൊരു കാഴ്ച അവസാന രണ്ടു സ്ഥാനങ്ങള്‍ നേടിയ ടീമുകള്‍ക്ക് സമ്മാനം കൊടുക്കാന്‍ ഏഷ്യാനെറ്റ്‌ നന്നേ ബുദ്ധിമുട്ടി എന്നുള്ളതാണ്. അഞ്ചാം സ്ഥാനത്തു വന്ന ടീമിന് പരിപാടിയുടെ  പ്രധാന ജഡ്ജ് ആയ ജഗദീഷിന്‍റെ വക നാല് സ്വര്‍ണ്ണ നാണയങ്ങള്‍., എത്ര തൂക്കം ഉള്ളതാണെന്ന് ജഗദീഷിനും, പിന്നെ സാക്ഷാല്‍ ജഗദീശ്വരനും മാത്രം അറിയാം. നാലാം സ്ഥാനം കിട്ടിയവര്‍ക്ക് ഏഷ്യാനെറ്റിന്‍റെ വകയായി ഒരു ലക്ഷം രൂപ. ആ ടീമിലെ നാലുപേരുടെയും മൂന്നര വര്‍ഷത്തെ കഷ്ടപാടിനു ഏഷ്യാനെറ്റ്‌ നല്‍കിയ സമ്മാനം. അവരെക്കൊണ്ട് എസ് എം എസ്സിലൂടെ ഏഷ്യാനെറ്റ്‌ നേടിയ വരുമാനത്തിന്‍റെ ഒരു ചെറിയ ശതമാനമെങ്കിലും അവര്‍ക്ക് ഈ പിച്ചക്കാശിനു പകരം കൊടുക്കാമായിരുന്നു. പ്രിയ ജോണ്‍ ബ്രിട്ടാസ്, ഏഷ്യാനെറ്റ്‌, ഇനിയെങ്കിലും ഇത്പോലുള്ള കലാകാരന്മാരെ വിളിച്ച് ഇങ്ങനെ അപമാനിക്കരുതേ...
ആ പഴമൊഴി വീണ്ടും ഓര്‍മ്മ വരുന്നു, "ദീപസ്തംഭം മഹാശ്ചര്യം,നമുക്കും (ഏഷ്യാനെറ്റിനും) കിട്ടണം പണം!!!"