Sunday, February 17, 2013

നമുക്കും സൗരോര്‍ജ്ജത്തിലേക്ക് മാറാം, സര്‍ക്കാര്‍ അനുകൂല്യത്തോടെ തന്നെ.


കറണ്ട് ബില്‍ കണ്ടു ഷൊക്കെല്‌ക്കുന്ന നമ്മള്‍ മലയാളികള്‍ക്ക്, പരിസ്ഥിതിക്ക് ഏറെ അനുകൂലവും, തുടര്‍ ചെലവുകളില്ലാത്തതുമായ സൗര വൈദ്യുതിക്ക് സര്‍ക്കാര്‍ വളരെ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. വിവിധ തരത്തിലുള്ള സബ്സിഡികള്‍ ഇന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സൗരോര്‍ജ്ജത്തിനു നല്‍കുന്നുണ്ട്.  സോളാര്‍ പാനലുകളുടെ വിലയില്‍ 30 % മുതല്‍ 40% വരെ സബ്സിഡി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നു. സംസ്ഥാന സര്‍ക്കാരും ചെലവിന്റെ മൂന്നിലൊന്നു സബ്സിഡിയാണ് നല്‍കുന്നത്.
              10 കിലോവാട്ടിനു മുകളില്‍വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള സംവിധാനത്തിന് ഹോട്ടലുകള്‍ അടക്കമുള്ള സ്വയം സംരംഭങ്ങള്‍ക്കും നേരിട്ട് സബ്സിഡി ലഭ്യമാക്കുന്നുണ്ട്. ഇത് കൂടാതെ വിവിധ ബാങ്കുകള്‍ രണ്ടു മുതല്‍ മൂന്ന് ശതമാനം വരെ പലിശ സബ്സിഡിയും സോളാര്‍ പാനലിനു നല്‍കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള KSFE യും സൗരോര്‍ജ്ജ പദ്ധതികള്‍ക്കായി കുറഞ്ഞ ചെലവില്‍ വായ്പാ  പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. സൗരോര്‍ജ്ജവൈദ്യുതി ഉത്പാദിപ്പിക്കാനായി പണം മുടക്കുന്ന കമ്പനികള്‍ക്ക് കുറഞ്ഞ ചെലവില്‍ ദീര്‍ഘ കാലം വൈദ്യുതി ഉത്പാദിപ്പിക്കാമെന്നു മാത്രമല്ല, അതിനായി ചെലവാക്കുന്ന തുകയ്ക്ക് ആദായ നികുതി ഇളവു നേടുകയും ചെയ്യാം.

No comments:

Post a Comment