സോള്‍ട്ട് & പെപ്പര്‍ എന്ന ചിത്രത്തിലെ ബാബു എന്ന കഥാപാത്രത്തിലൂടെ തന്‍റെ അഭിനയ മികവിന്‍റെ വിശ്വരൂപം കാട്ടിയ തന്‍റെ അടുത്ത പടത്തില്‍ പ്രൊഫസര്‍ ആകുന്നു. ബാബുരാജ് നായകനാകുന്ന ചിത്രത്തിന്‍റെ പേര് തന്നെയാണ് സിനിമയുടെ പ്രധാന ആകര്‍ഷണം, നോട്ടി പ്രൊഫസര്‍ (NAUGHTY PROFESSOR ) . ചിത്രത്തിന്‍റെ കഥയും തിരക്കഥയും ബാബുരാജ് തന്നെയാണ് രചിക്കുന്നത്. മനുഷ്യമൃഗം എന്ന ചിത്രത്തിന്‍റെ വമ്പന്‍ പരാജയം കണ്ടു കൊണ്ടാണോ എന്തോ, ബാബുരാജ് സംവിധാനം മറ്റൊരാളെ ഏല്‍പ്പിച്ചത്. ഹരി നാരായണന്‍ ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. THE NUTTY PROFESSOR എന്ന പ്രശസ്തമായ ഹോളിവുഡ് ചിത്രത്തിന്‍റെ പേരിനോട് സാമ്യമുണ്ടെങ്കിലും കഥയ്ക്ക് അതിനോട് എന്തെങ്കിലും സാമ്യം ഉണ്ടോ എന്ന് ചിത്രം കാണുമ്പോലെ അറിയാന്‍ പറ്റൂ. ലക്ഷ്മി ഗോപാലസ്വാമി ആണ് ചിത്രത്തിലെ നായിക. ലക്ഷ്മി ഗോപാലസ്വാമി ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി അല്പം ഗ്ലാമറസ് ആയിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്. എന്തായാലും സോള്‍ട്ട് & പെപ്പര്‍ എന്ന ചിത്രത്തിലൂടെ വില്ലന്‍ വേഷങ്ങളില്‍ നിന്നും പുനര്‍ജ്ജന്മം കിട്ടിയ ബാബുരാജിന്‍റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലാകട്ടെ പ്രോഫെസ്സര്‍ കഥാപാത്രം എന്ന് ആശിക്കുന്നു...
No comments:
Post a Comment