പഴഞ്ചൊല്ലില്‍ പതിരില്ല എന്നാണു പറയുന്നതെങ്കിലും ചെറിയ പതിരൊക്കെ ആകാം
എന്നാണു തോന്നുന്നത്, കലി കാലമല്ലേ. പിള്ള മനസ്സില്‍ കള്ളമില്ല എന്നാണ്
നമ്മളൊക്കെ വിശ്വസിച്ചിരുന്നത്, പക്ഷെ നമ്മുടെ സ്വന്തം പിള്ള ചേട്ടന്‍റെ
കാര്യം ആലോചിക്കുമ്പോഴാണ് ഒരു ചെറിയ സംശയം അല്ലെ? മറ്റാരുടെയുമല്ല, നമ്മുടെ
ബാലകൃഷ്ണ പിള്ള സാറിന്‍റെ കാര്യം തന്നെയാ പറഞ്ഞു വരുന്നത്. അദ്ദേഹം
കേസില്‍പ്പെട്ടു ജയിലില്‍ പോയതും,മാറാരോഗം പിടിപെട്ടു ആശുപത്രിയില്‍
ആയതുമൊക്കെ ഒരു സ്വപ്നം പോലെ തോന്നുന്നു പൊതു ജനങ്ങള്‍ക്ക് അല്ലെ?
(ദു:സ്വപ്നം). പൊതു ജനം (പാര്‍ട്ടിക്കാരല്ല ) ഒരാളെ വോട്ടു ചെയ്തു
ജയിപ്പിക്കുന്നത് ബാലകൃഷ്ണ പിള്ളയും, അദ്ദേഹത്തിന്‍റെ സ്തുതിപാടകരും
പറയുന്നത് കേള്‍ക്കാനാണോ? "കൊണ്ട് നടന്നതും നീയേ ചാപ്പാ" അങ്ങനെയോ മറ്റോ
ഒരു പഴഞ്ചൊല്ലില്ലേ, അതുപോലാണ് ഇപ്പോള്‍ നമ്മുടെ ഗണേശന്‍റെ കാര്യത്തില്‍
സംഭവിച്ചിരിക്കുന്നതും. പിള്ള ചേട്ടന്‍റെ വിചാരം ഇപ്പോഴും നാട്ടില്‍
മാടമ്പികളെ ജനങ്ങള്‍ അനുസരിക്കുമെന്നാണെന്ന് തോന്നുന്നു. ആ കാലമൊക്കെ
കഴിഞ്ഞു പോയത് അദ്ദേഹം അറിഞ്ഞില്ലയോ ആവോ. വയസ്സാം കാലത്ത് വല്ല
വാര്ദ്ധക്ക്യ പെന്‍ഷനും വാങ്ങി രാമ രാമ ചൊല്ലി ഇരിക്കണ്ട സമയമായെന്ന്
പിള്ളക്കൊഴികെ ബാക്കി എല്ലാവര്ക്കും അറിയാം. വയസ്സാംകാലത്തും പേര്ദോഷം
കേള്‍പ്പിച്ചേ അടങ്ങുള്ളൂ എന്ന് വച്ചാല്‍ എന്താ ചെയ്യുക. ആകപ്പാടെ ഒരു
മകനല്ലേ ഉള്ളു, അങ്ങേരു നന്നാവുന്നത് കാണുന്നത് ഇഷ്ടമല്ല എന്ന് പറഞ്ഞാല്‍
പിന്നെ പിള്ളച്ചന്‍ എങ്ങനാ ഒരു നല്ല അച്ചനാകുന്നത്? അച്ചായന്‍റെ
മന്ത്രിസഭയില്‍ മര്യാദക്ക് ഭരണം നടത്തുന്ന ചുരുക്കം മന്ത്രിമാരില്‍ ഒരാളാണ്
ഗണേശന്‍ എന്നുള്ളത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ആ സമയത്താണ്
പിള്ള ചേട്ടന്‍ സമയവും കാലവും ഒന്നും നോക്കാതെ ഒരോന്നിനു എടുത്തു
ചാടുന്നത്. അഹങ്കാരം കൊണ്ട് പറയുകയല്ല, എന്‍റെ പൊന്നു അമ്മാവാ, പിള്ള
ചേട്ടാ, ദയവു ചെയ്തു മാടമ്പി സ്വഭാവമൊക്കെ അവസാനിപ്പിച്ചു രാമായണമൊക്കെ
ഒന്ന് വായിച്ചു വീട്ടില്‍ അടങ്ങി കുറച്ചുനാളിരിക്ക്, എന്താ
സംഭവിക്കുകയെന്ന് നോക്കാമല്ലോ. വെറുതെ ഞങ്ങള്‍ ജനങ്ങളെ വെറുപ്പിക്കാന്‍
ഇറങ്ങല്ലേ....
No comments:
Post a Comment