ഇന്നലെ (02.06.2012) ഉച്ചക്ക് 12.30
ന് തിരുവനന്തപുരത്ത് നിന്നും തൃശ്ശൂരിലേക്ക് പുറപ്പെട്ട സൂപ്പര്‍ഫാസ്റ്റ്
ബസ്സിന്‍റെ ഗതി കണ്ടില്ലേ! ബസ് ചേര്‍ത്തല എത്തിയപ്പോള്‍ മുന്നില്‍ ഇടതുഭാഗത്തെ
ടയര്‍ പൊട്ടിത്തെറിച്ചു . ബസ് അധികം വേഗതയില്‍ അല്ലാതിരുന്നത് കൊണ്ട് ഒരു വന്‍
ദുരന്തം ഒഴിവായി. കഷ്ടകാലത്തിനായാലും, നല്ല കാലത്തിനായാലും ശരി ഈയുള്ളവനും
അതിലെ ഒരു യാത്രക്കാരനായിരുന്നു. ദീര്‍ഘദൂര ബസ്സുകളില്‍ മുന്‍ഭാഗത്ത്
പഴയതോ, തേഞ്ഞതോ ആയ ടയറുകള്‍ ഒരു കാരണവശാലും ഉപയോഗിക്കരുതെന്നാണ് നിയമം.
എന്നാല്‍ കട്ട ചെയ്ത തയാറാണ് ഈ ബസ്സില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന്
ചിത്രത്തില്‍ നിന്നും വ്യക്തമായി മനസ്സിലാകും. ഇതൊക്കെ ആര് നോക്കാന്‍. ഒരു
ദുരന്തം സംഭവിക്കുന്നത് വരെയും അത് ഇങ്ങനെ തന്നെ തുടരും. സത്യത്തില്‍
ഇതിനു ഉത്തരവാദി ആരാണ്? ആലപ്പുഴ ഡിപ്പോയില്‍ നിന്നുള്ള ബസ്സിനാണ് ഈ ഗതി
വന്നത്. തിരുവനന്തപുരത്ത് നിന്നും തൃശൂര്‍ വരെ ഏതാണ്ട് 5 ജില്ലകളിലൂടെ
നിറയെ യാത്രക്കാരുമായി കടന്നു പോകുന്ന സൂപ്പര്‍ഫാസ്റ്റ് ബസ്സിലാണ് ഈ കട്ട
ചെയ്ത ടയര്‍ ഇട്ടിട്ടുള്ളതെന്നത് വളരെ വിചിത്രമായി തോന്നി. എന്‍റെ ഈയൊരു
ഫോട്ടോ കൊണ്ടൊന്നും ഇത് മാറാന്‍ പോകുന്നില്ലെന്ന് അറിയാം, എന്നാലും ഇനി ദീര്‍ഘദൂരം
യാത്ര ചെയ്യുന്ന സാധാരണ യാത്രക്കാര്‍ എങ്കിലും ഇതൊന്നു ശ്രദ്ധിച്ചാല്‍
നന്ന്, ഇല്ലെങ്കില്‍ നഷ്ടമാകുന്നത് നിങ്ങളുടെ വിലപ്പെട്ട സമയവും, പലരുടെയും
ജീവനും ആയിരിക്കും.
No comments:
Post a Comment