ജഗതിയെ റൂമിലേക്ക് മാറ്റി; നില മെച്ചപ്പെട്ടു...
അപകടത്തില്‍പ്പെട്ടു ആശുപത്രിയിലായിരുന്ന മലയാള സിനിമയിലെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടു. വെല്ലൂരിലെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിനു മുന്നോടിയായി അദ്ദേഹത്തെ പ്രത്യേക റൂമിലേക്ക് മാറ്റിയതായി ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. ഓരോ ദിവസം കഴിയുമ്പോളും അദ്ദേഹത്തിന്‍റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഉണ്ടാകുന്നുണ്ടെന്നും, ഫിസിയോതെറാപ്പിയോടു വളരെ നന്നായി പ്രതികരിക്കുന്നുണ്ടെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു. ജഗതി അദ്ദേഹത്തിന്‍റെ അടുത്ത ബന്ധുക്കളോട് സംസാരിച്ചു തുടങ്ങിയതായും അവര്‍ പറഞ്ഞു. വെല്ലൂരില്‍ നിന്നും വന്ന മൂന്നംഗ ഡോക്ടര്‍മാരുടെ സംഘം കഴിഞ്ഞ ദിവസം ജഗതിയെ പരിശോധിച്ചു. ഇതുവരെയുള്ള അദ്ദേഹത്തിന്‍റെ ചികിത്സയില്‍ അവര്‍ തൃപ്തി രേഖപ്പെടുത്തി. അദ്ദേഹത്തിനെ വിദഗ്ധചികിത്സക്കായി വെല്ലൂരിലെ CMC ആശുപത്രിയിലേക്ക് ഉടനെ കൊണ്ടുപോകുമെന്നും അവര്‍ അറിയിച്ചു. ജഗതി ശ്രീകുമാര്‍ സഞ്ചരിച്ചിരുന്ന കാര്‍ തേഞ്ഞിപ്പാലത്തിനു സമീപമുള്ള ഹൈവേയിലെ ഡിവൈഡറില്‍ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'ഇടവപ്പാതി' എന്ന ചിത്രത്തിന്‍റെ ചിത്രീകരനത്തിനായി കൊടഗിലേക്ക് പോകുന്ന വഴിയേയാണ് അപകടം സംഭവിച്ചത്. എത്രയും പെട്ടെന്ന് മലയാള സിനിമയിലേക്ക് അദ്ദേഹത്തിനു മടങ്ങിവരാന്‍ സാധിക്കട്ടെയെന്നു നമുക്കും പ്രാര്‍ത്ഥിക്കാം....
|
ജഗതി ശ്രീകുമാര്‍ |
No comments:
Post a Comment