കഴിഞ്ഞ ദിവസം നേപ്പാളില്‍ വിമാനം തകര്‍ന്നു വീണു മരിച്ചവരില്‍ ബാലതാരവും.
'വെള്ളിനക്ഷത്രം' എന്നാ മലയാള ചലച്ചിത്രത്തിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന
'തരുണി സച്ദേവ്' ആണ് മരിച്ചത്. ഒരുപിടി പരസ്യ ചിത്രങ്ങളിലും, 'പാ' എന്ന
ഹിന്ദി ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. വെള്ളിനക്ഷത്രം കൂടാതെ 'സത്യം',
'അതിശയന്‍' എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഏറെ
ശ്രദ്ധിക്കപ്പെട്ട " I LOVE YOU RASNA " പരസ്യത്തിലും ഈ കൊച്ചു സുന്ദരിയാണ്
അഭിനയിച്ചിട്ടുള്ളത്. തരുണിയുടെ അമ്മ ഗീത സച്ദേവ് ഉള്‍പ്പടെ 15 പേര്‍
അപകടത്തില്‍ കൊല്ലപ്പെട്ടു. ഏറ്റവും കൂടുതല്‍ തിരക്കുള്ള ബാല നടിമാരില്‍
ഒരാളായിരുന്ന തരുണി 50 ല്‍ ഏറെ പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
വെള്ളിനക്ഷത്രം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മുഴുവന്‍ ഓമനയായി
മാറിയിരുന്ന തരുണിയുടെ മരണ വാര്‍ത്ത മലയാളികളെ നടുക്കിയിരിക്കുകയാണ്.
അമ്മയോടൊത്ത് നേപ്പാളിലെ ഒരു ക്ഷേത്ര സന്ദര്‍ശനത്തിനു പോയ സമയത്താണ് ഈ
അപകടം സംഭവിച്ചത്. വിശ്വസിക്കാനാകുന്നില്ലെങ്കിലും സുന്ദരി മോള്‍ക്ക് ഒരു
പിടി ആദരാന്ജലികള്‍......
No comments:
Post a Comment