നയന്‍താരയുടെ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത, അഭിനയം നിര്‍ത്തി എന്ന് പറഞ്ഞിരുന്ന നയന്‍സ് വീണ്ടും സിനിമയില്‍ സജീവമാകുന്നു. പ്രഭുദേവയുമായി വിവാഹം നടന്നുവെന്ന വാര്‍ത്തകളുടെ കൂടെയാണ് നയന്‍സ് അഭിനയം നിര്‍ത്തി എന്ന് പ്രഖ്യാപിച്ചതും. എന്നാല്‍ നാഗാര്‍ജുന നായകനാകുന്ന പുതിയ തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ നയന്‍സ് സമ്മതം മൂളിക്കഴിഞ്ഞത്രേ. ഒരു തമിഴ് ചിത്രത്തിലേക്കും കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. ശ്രീരാമരാജ്യം എന്ന തെലുങ്ക് സിനിമയിലാണ് നയന്‍താര അവസാനമായി അഭിനയിച്ചത്. ആ ചിത്രത്തിന്റെ അവസാന സീന്‍ ചിത്രീകരിച്ചു കഴിഞ്ഞപ്പോള്‍ നയന്‍സ് സെറ്റില്‍ നിന്ന് പൊട്ടിക്കരഞ്ഞത് വാര്‍ത്തയായിരുന്നു. ഇടയ്ക്കു പ്രഭുദേവയും നയന്‍സും വഴി പിരിഞ്ഞുവെന്ന വാര്‍ത്തയും പ്രചരിച്ചിരുന്നു. ഇതിനിടെയാണ് അഭിനയ രംഗത്തേക്ക് നയന്‍താരയുടെ തിരിച്ചു വരവ്.
അതിനിടെ നയന്‍താര പ്ലാസ്റ്റിക് സര്‍ജറി ചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്തയും ശക്തമായി. 'പ്രഭു' എന്ന് കയ്യില്‍ പച്ച കുത്തിയതാണത്രെ കാരണം. പ്ലാസ്റ്റിക് സര്‍ജറി ചെയ്യണമെങ്കില്‍ കയ്യില്‍ ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗത്ത് നിന്നുമുള്ള ചര്‍മ്മം വേണം വച്ച് പിടിപ്പിക്കാന്‍, അത് എവിടെ നിന്ന് വേണം എന്ന കാര്യത്തിലാണത്രേ ഇപ്പോള്‍ നയന്‍സിന്റെ ടെന്‍ഷന്‍.
ശ്രീരാമരാജ്യം എന്ന തെലുങ്ക് സിനിമയുടെ തമിഴ് പതിപ്പ് ഉടന്‍ പ്രദര്‍ശനത്തിനെത്തും . ശ്രീരാമരാജ്യത്തിന്റെ മലയാളം പതിപ്പും തയ്യാറാവുകയാണ്. വിഷുവിന് കേരളത്തില്‍ റിലീസാകും.
![]() |
Nayanthara |