എല്ലാ ലോക മലയാളികള്‍ക്കും എന്‍റെ നമസ്ക്കാരം. ഇത്രയും വലിയ ഒരു നമസ്ക്കാരം എന്തിനാന്നു ചോദിച്ചാല്‍, ഞാന്‍ ഒരുപാട് നാളായി ഒരു ബ്ലോഗ് തുടങ്ങണമെന്ന് കരുതുന്നത്, പക്ഷെ ഇത്തിരി വൈകിയാണെങ്കിലും എന്‍റെ ആ മോഹം സഫലമായിരിക്കുകയാണ്. അതിന്റെ സന്തോഷം കൊണ്ട് പറഞ്ഞതാണ്. ഈ ബ്ലോഗ് തുടങ്ങാന്‍ ഇത്രയും വൈകിയതിന്‍റെ കാരണം വഴിയെ ബോധിപ്പിച്ചു കൊള്ളാം. വലിയ സാഹിത്യ സൃഷ്ടികള്‍ ഒന്നും പ്രതീക്ഷിക്കാതെ ഈയുള്ളവന്‍റെ ഈ ചെറിയ സംരംഭം പ്രോത്സാഹിപ്പിക്കുമെന്ന് ആഗ്രഹിക്കുകയാണ്. നമ്മള്‍ മലയാളികളുടെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ തൃശൂര്‍ പൂരത്തിന്‍റെ ചിത്രത്തോട് കൂടി എന്‍റെ ഈ ബ്ലോഗ് പിറക്കുകയാണ്... നന്ദി, നമസ്ക്കാരം.
 |
തൃശ്ശൂര്‍ പൂരം (THRISSUR POORAM) |
No comments:
Post a Comment